നീലേശ്വരത്ത് യുവാവിനെ ഭാര്യവീട്ടിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: ടെമ്പോ ഡ്രൈവറായ യുവാവിനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോം മാനുരി പോണ്ടിയിൽ ബാലകൃഷ്‌ണന്റെ മകൻ കെ. രഞ്ജിത്ത് (31) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച പുലർച്ചെ പാലാത്തടം നീലായിലെ ഭാര്യ സരിതയുടെ വീട്ടുപറമ്പിലെ ഷെഡിലാണ് രഞ്ജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • മാതാവ്: ലീല
  • ഭാര്യ: സരിത
  • സഹോദരങ്ങൾ: രജിത, രമ്യ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ദിശ: 1056, പ്രത്യാശ: 0484 2549090)

Leave a Reply

Your email address will not be published. Required fields are marked *