തൃക്കരിപ്പൂരിൽ നിർമാണത്തൊഴിലാളിയെ പുഴയോരത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: പുഴയോരത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ കടപ്പുറം അംബേദ്‌കർ ജട്ടിക്ക് സമീപം താമസിക്കുന്ന പണിക്കറെ ഭാസ്‌കരന്റെ മകൻ കെ. രഘു (48) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരത്തോടെ വീടിന് സമീപത്തെ പഴമയാരത്ത് ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. നിർമാണത്തൊഴിലാളിയായ രഘു അവിവാഹിതനാണ്.

വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വലിയപറമ്പ കടപ്പുറത്തെ ഭാസ്‌കരന്റെയും പരേതയായ നാരായണിയുടെയും മകനാണ്.

സഹോദരങ്ങൾ: ശശി, പവിത്രൻ, സുലോചന, ലീല.

Leave a Reply

Your email address will not be published. Required fields are marked *