കാസർകോട് തൈക്കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കാസർകോട്: തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തൈക്കടപ്പുറം സ്വദേശി ഹനീഫയുടെ മകൻ അജ്മൽ (22) ആണ് കടലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്തെത്തിയ അജ്മൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ തിരമാലയിലും ഒഴുക്കിലും പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ കോസ്റ്റൽ പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പ്രദേശത്ത് സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്. കൂടുതൽ രക്ഷാപ്രവർത്തകരെത്തി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *