കാസർകോട്: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14-കാരിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. ഞെണ്ടാടിയിലെ ഓട്ടോ ഡ്രൈവർ ഷാജി (45) യെയാണ് കോടതി റിമാൻഡ് ചെയ്തത്.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്ത് നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി. പരിപാടി കഴിഞ്ഞ് രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, യാത്രാമധ്യേ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ ശാരീരികാവസ്ഥയിലും പെരുമാറ്റത്തിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻതന്നെ ചീമേനി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.














Leave a Reply