ചൗക്കി കുന്നിൽ: ഗ്രീൻസ്റ്റാർ ചൗക്കി കുന്നിലിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ (സിൽവർ ജൂബിലി) ഭാഗമായി കുട്ടികൾക്കായി ‘വർണ്ണ ചിറക്’ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം ക്ലബ്ബ് ജനറൽ സെക്രട്ടറി മൂസാ ബാസിത്ത്, മുൻ സെക്രട്ടറി ഖലീൽ ചൗക്കി കുന്നിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ അശ്രീഫ ടീച്ചർ, മൈമൂന തുടങ്ങിയവർ സംബന്ധിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കലാ, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാൽനൂറ്റാണ്ടായി സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയാണ് ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ. സിൽവർ ജൂബിലി വർഷത്തിന്റെ ഭാഗമായി വിപുലമായ കർമ്മപരിപാടികളാണ് ക്ലബ്ബ് ആവിഷ്കരിച്ചിട്ടുള്ളത്.
സിൽവർ ജൂബിലി പരിപാടികൾ:
- വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ‘പ്രതിഭാ സംഗമം’
- സാമൂഹിക സേവന മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ‘സ്നേഹാദരവ്’
- പ്രൗഢഗംഭീരമായ ജില്ലാതല ദഫ് മത്സരം
- വിവിധ കലാ-കായിക, ജീവകാരുണ്യ പദ്ധതികൾ
തുടങ്ങിയ നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് വരും ദിവസങ്ങളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.














Leave a Reply