കാരുണ്യത്തിന്റെ തണലൊരുക്കി ആസ്ക് ആലംപാടി; ഖത്തറിൽ മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് 3.16 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

ആലംപാടി: ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട എരിയപ്പാടി സ്വദേശിയായ ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് തുണയായി ആസ്ക് ആലംപാടി. സംഘടനയുടെ ‘ജി.സി.സി കാരുണ്യ വർഷം’ പദ്ധതിയിലൂടെ സമാഹരിച്ച 3,16,500/- (മൂന്ന് ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ) രൂപയുടെ ധനസഹായമാണ് കുടുംബത്തിന് കൈമാറിയത്.

ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ആസ്ക് ജി.സി.സി അംഗവും പൗരപ്രമുഖനുമായ കാദർ സൈത്തൂൻ സഹായധനം ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിക്ക് കൈമാറി.

ചടങ്ങിൽ ആസ്ക് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ, മുൻ പ്രസിഡന്റ് മുസ്തഫ ഇ.എ, ജി.സി.സി വൈസ് പ്രസിഡന്റ് ജൗഹർ ആലംപാടി, ജി.സി.സി അംഗങ്ങളായ റഫീഖ് ബുറാഖ, മുനീർ പോലീസ്, ഇഖ്ബാൽ മുഹമ്മദ്, കാദർ മാഷ് തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസലോകത്തും നാട്ടിലുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകളാണ് സംഘടന നിരന്തരം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *