‘ഓട്ടോഗ്രാഫ് 03’: ആലംപാടി ജി.എച്ച്.എസ്.എസ് 2003 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

ആലംപാടി: ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓട്ടോഗ്രാഫ് 03 – കാലം മായ്ക്കാത്ത കയ്യൊപ്പുകൾ’ എന്ന പേരിൽ നാളെ (ആഗസ്റ്റ് 29, ശനി) സ്കൂളിൽ നടക്കും. വിദ്യാലയ മുറ്റത്തുനിന്ന് പടിയിറങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ഈ ബാച്ചിലെ സഹപാഠികൾ വീണ്ടും ഒത്തുചേരുന്നത്.

സംഗമത്തിൽ വെച്ച് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ സഹപാഠി ഡോ. അബ്ദുല്ല അബ്ദുൽ ഹമീദിനെ പ്രത്യേകം ആദരിക്കും.

ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിക്കലും വിവിധ കലാപരിപാടികളും അരങ്ങേറും. കൂടാതെ, പഠിച്ചിറങ്ങിയ വിദ്യാലയത്തോടുള്ള സ്നേഹസൂചകമായി ബാച്ചിന്റെ വകയായി സ്കൂളിലേക്ക് കുടിവെള്ള സംഭരണിയും (വാട്ടർ ടാങ്ക്) സമ്മാനമായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *