എരിയാൽ: പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ 1501-ാമത് ജന്മദിനാഘോഷം എരിയാൽ അൻവാറുൽ ഇസ്ലാം മദ്രസയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് കെ.ബി. കുഞ്ഞാമു ഹാജി നിർവഹിച്ചു.
ചടങ്ങിൽ മദ്രസ ചെയർമാൻ ഹമീദ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം ഉമറുൽ ഫാറൂഖ് നിസാമി ആമുഖ പ്രഭാഷണവും, എരിയാൽ ജമാഅത്ത് ഖത്തീബ് ബഹു. സവാദ് ദാരിമി അൽ ഹൈതമി മണ്ണാർക്കാട് മുഖ്യപ്രഭാഷണവും നടത്തി.
അൻവാറുൽ ഇസ്ലാം മദ്രസയിൽ നിന്നും പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ‘ഇ.എം. അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഗോൾഡ് മെഡൽ’ ചടങ്ങിൽ വെച്ച് ഇ.എം. സത്താർ സാഹിബ് വിതരണം ചെയ്തു.
ജമാഅത്ത് സെക്രട്ടറി കെ.ബി. അബൂബക്കർ കമ്മിറ്റിക്ക് വേണ്ടി ആശംസകൾ അറിയിച്ചു സംസാരിച്ചു. മദ്രസ മാനേജ്മെന്റ് പ്രതിനിധികളായ റഹീം എരിയാൽ, റിയാസ് എരിയാൽ, നൗഷാദ് പി.എസ്, മുസ്തഫ മോഡേൺ എന്നിവരും, എരിയാൽ ജമാഅത്ത് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സാധു സംരക്ഷണ സമിതി, യു.എ.ഇ – ഖത്തർ – മുംബൈ ജമാഅത്ത് കമ്മിറ്റികൾ, ബ്ലാർകോഡ് മസ്ജിദ് കമ്മിറ്റി, കുളങ്ങര മസ്ജിദ് കമ്മിറ്റി തുടങ്ങിയ വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
മദ്രസ കൺവീനർ മുഹമ്മദലി എരിയാൽ സ്വാഗതവും, അബ്ദുറഹ്മാൻ കെൽ നന്ദിയും പറഞ്ഞു.














Leave a Reply