തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. വടക്കൻ ജില്ലകളായ കാസർകോട്ടും കണ്ണൂരും നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തെക്കൻ-മധ്യ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മഴ മുന്നറിയിപ്പുള്ള ജില്ലകൾ
- നാളെ (ഓഗസ്റ്റ് 13): കാസർകോട്, കണ്ണൂർ (യെല്ലോ അലേർട്ട്)
- വെള്ളിയാഴ്ച (ഓഗസ്റ്റ് 14): പത്തനംതിട്ട, കോട്ടയം, ഇടുക്കി
പ്രത്യേകം ശ്രദ്ധിക്കുക: കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (Yellow Alert) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
തീരദേശത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (13/08/2026) പുലർച്ചെ 2.30 വരെ കേരള തീരത്ത് 1 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
പ്രധാന ജാഗ്രതാ പ്രദേശങ്ങൾ:
- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
- കൊല്ലം: ആലപ്പാട്ട് മുതൽ ഇടവ വരെ
- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
- എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മുന്നറിയിപ്പ്: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.













Leave a Reply