സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 1 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 14,590 രൂപയായി. 1 പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,16,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച ഗ്രാമിന് 14, 635 രൂപയും പവന് 1,17,080 രൂപയുമാണ് വില വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയില്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്വര്‍ണ ഇനങ്ങളിലും വിലയിടിവ് പ്രകടമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,985 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,3355 രൂപയും 9 കാരറ്റിന് 6,020 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് നിലവിലെ വില. ജനുവരി 29-ലെ റെക്കോര്‍ഡ് വിലയായ 1,31,160 രൂപയില്‍ നിന്നും ഏകദേശം 14,000 രൂപയോളം ഒരു പവന്‍ സ്വര്‍ണത്തിന് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്കുകള്‍ പുറത്തുവിട്ടത്.















Leave a Reply