കുമ്പളയിൽ പി.കെ.എസ് പ്രതിഭാ പുരസ്കാര വിതരണവും ആദരിക്കലും സംഘടിപ്പിച്ചു

കുമ്പള: പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും, കാസർഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയിൽ നിന്നും സേവനത്തിനുശേഷം വിരമിച്ച ഗീത സി.കെ യെയും ആദരിച്ചു.

ചടങ്ങിൽ പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രൻ കൊക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള പ്രതിഭാ പുരസ്കാരങ്ങളും ആദരവും ചടങ്ങിൽ വിതരണം ചെയ്തു.

റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ഇത്തപ്പ, രഘുറാം ബമ്പ്രാണ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. സദാന സ്വാഗതവും രവീന്ദ്രൻ പമ്പ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *