പനയാല്‍ സ്വദേശി സൗദിയില്‍ ഹൃദയമാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പനയാല്‍ മാളിയേക്കല്‍ വീട്ടില്‍ ധനുഷ് എന്ന കനകന്‍ (33) ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ വീട്ടിലെത്തിക്കും. പനയാല്‍ ഇഎംഎസ് സാംസ്‌കാരിക സമിതി, ഇഎംഎസ് ഗ്രന്ഥാലയം എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കനകന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *