കാസര്‍ഗോഡ്: കേരളത്തില്‍ അധ്യാപക ഭവനോ ശിക്ഷക് സദനോ ഇല്ലാത്ത ഏക ജില്ല കാസര്‍കോട് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്പാടി ജി.ബി.എല്‍.പി സ്കൂള്‍ വളപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തി ശിക്ഷക് സദന് അനുവദിക്കണമെന്നും കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ഭരണഭാഷ സമിതി ആവശ്യപ്പെട്ടു.
ഇതര ജില്ലകളില്‍ നിന്ന് നിയമനം കിട്ടിഎത്തുന്നവര്ക്കും യാത്രക്കാര്‍ക്കും ശിക്ഷക്സദന്‍ ഏറെ പ്രയോജനപ്പെടും. സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടറുമായി ചര്‍ച്ച ചെയ്യുകയായിരുന്നു ഭാരവാഹികള്‍.















Leave a Reply