കാമുകിക്കൊപ്പം പതാക പുതച്ച് കിടന്നു; ഹാര്‍ദിക് ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി

ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ പരാതി. വിജയാഘോഷങ്ങള്‍ക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള പ്രധാന ആരോപണം.

പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ വാജിദ് ഖാന്‍ ആണ് ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പുണെ പോലീസില്‍ പരാതി നല്‍കിയത്. ഹാര്‍ദിക് പാണ്ഡ്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *