ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വിസ്മയത്തിന് ശേഷം ഏകദിന ക്രിക്കറ്റിലും റണ്‍വേട്ട തുടര്‍ന്ന് വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലാണ് ശ്രീലങ്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ വൈഭവ് സെഞ്ചുറിക്കരികിലെത്തി വീണത്.
29 പന്തില്‍ എട്ടുസിക്‌സറുകളും പത്ത് ഫോറുകളും ഉള്‍പ്പടെ 94 റണ്‍സെടുത്തു. 324.13 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം. എന്നാല്‍ സെഞ്ചുറിക്ക് ആറുറണ്‍സ് മാത്രം ശേഷിക്കെ അദ്ദേഹം മടങ്ങി. ലിസ്റ്റ് എ ഏകദിന ക്രിക്കറ്റില്‍ ചരിത്ര സെഞ്ചുറി കുറിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് നഷ്ടമായത്. എന്നാല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ചുറി അദ്ദേഹത്തിന്റെ പേരിലായി.
11 പന്തിലാണ് ഫിഫ്റ്റി നേടിയത്. ഐപിഎലില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിനുവേണ്ടി കളിക്കാനെത്തിയത്. ഐപിഎലില്‍ അഞ്ചുപുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്.















Leave a Reply