ഇന്ത്യയുടെ ടി 20 ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും; വൈഭവ് സൂര്യവംശിയുംസഞ്ജു സാംസണും ടീമില്‍

ഇന്ത്യന്‍ ടി20 ക്രിക്കറ്റിന് ഇനി പുതിയ നായകന്‍. ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ വൈഭവ് സൂര്യവംശിയും ഉള്‍പ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് 15-കാരന്‍ വൈഭവ് എത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി കളിച്ചാല്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാകും വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടി 20 പരമ്പരക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ കളിക്കും.

ഇന്ത്യന്‍ ടീം (ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ടി20 പര്യടനം):
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഇന്ത്യന്‍ ടീം (ഏഷ്യന്‍ ഗെയിംസ്): ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

Leave a Reply

Your email address will not be published. Required fields are marked *