കാസർകോട്: പാലായിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, മുക്കൂടിലെ മഹേഷിന്റെ മകൾ ഐജ.ആർ മഹേഷ് (19) ആണ് മരണപ്പെട്ടത്.
പാലായിലെ കോച്ചിംഗ് സ്ഥാപനത്തിൽ ചേർന്ന് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു ഐജ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ കിടങ്ങൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വ്യാഴാഴ്ച രാവിലെ മുക്കൂട്ടിലെ വീട്ടിലെത്തിച്ചു. രാധികയാണ് ഐജയുടെ മാതാവ്. സഹോദരൻ: അർജുൻ മഹേഷ്.
കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാർത്ഥിനി പാലായിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ















Leave a Reply