എൽ.ജി.എം.എൽ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; സൂപ്പി നരിക്കാട്ടേരി പ്രസിഡന്റ്, ഷെരീഫ് കുറ്റൂർ ജനറൽ സെക്രട്ടറി

കോഴിക്കോട്: ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (LGML) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയെ പ്രസിഡന്റായും ഷെരീഫ് കുറ്റൂരിനെ ജനറൽ സെക്രട്ടറിയായും ടി.കെ അഷ്‌റഫിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.

എൽ.ജി.എം.എൽ സംസ്ഥാന നേതൃസംഗമം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടുകളും കവർന്നെടുക്കുന്ന സമീപനമാണ് കഴിഞ്ഞ 10 വർഷക്കാലമായി ഇടതു സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരുകളാണെന്നും അതിന്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിന് ലഭിച്ച വലിയ ജനപിന്തുണ ജനപ്രതിനിധികൾക്ക് കൂടുതൽ ഉത്തരവാദിത്ത ബോധം നൽകുന്നതാണെന്നും പി.എം.എ സലാം പ്രസ്താവിച്ചു.

ചടങ്ങിൽ എൽ.ജി.എം.എൽ പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം മുൻ മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിച്ചു. എൽ.ജി.എം.എൽ പ്രസിഡന്റ് കെ. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ യു.സി രാമൻ, വി.എം ഉമ്മർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, അഹമ്മദ് പുന്നക്കൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവർ സംസാരിച്ചു. പി.കെ ഷറഫുദ്ദീൻ സ്വാഗതവും സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.

മറ്റ് ഭാരവാഹികൾ:

വൈസ് പ്രസിഡണ്ടുമാർ:

  • കൊടിപ്പയിൽ മുസ്തഫ
  • ഡോ. കെ.പി വഹീദ
  • അൻവർ സാദത്ത് കോളിയടുക്കം
  • മാജിതാ വഹാബ്
  • ഷമീമ ടീച്ചർ
  • നസീം ചിറയിൻകീഴ്
  • അലി കുമരനെല്ലൂർ

സെക്രട്ടറിമാർ:

  • ഉസ്മാൻ പി.വി
  • ടി.എ.എം ഇസ്മായിൽ
  • കബീർ മുതുപറമ്പ്
  • എ.എം ഹാരിദ്
  • അഫ്‌സൽ വെള്ളുപറമ്പിൽ
  • ഷാജഹാൻ ആലപ്പുഴ
  • സോഫിയ കോഴിക്കോട്
  • ശ്രീഷ്മ ബാബുരാജ്
  • റഫീഖ പാറക്കോട്ടിൽ
  • അഷ്‌റഫ് കർള

Leave a Reply

Your email address will not be published. Required fields are marked *