ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി. രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു.
മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. റിയാൻ പരാഗിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് ബിസിസിഐ നടപടി.















Leave a Reply