കാസറഗോഡ് : പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും പി ടി എച്ച് പ്രവർത്തനങ്ങൾ മാതൃകപരമാണെന്നുംകെ എസ് അബ്ദുള്ള ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു,
പി ടി എച്ച് കാസറഗോഡ് മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് വനിത ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മണ്ഡലം പി ടി എച്ച് ചെയർമാൻ പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൊയ്തീൻ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അൻവർ എ ബി സി,
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ബി ഷാഫി, മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ കെ ബി കുഞ്ഞാമു ഹാജി, മണ്ഡലം ഭാരവാഹികളായ ടി ഇ മുക്താർ, നാസർ ചെർക്കള, എസ് മുഹമ്മദ് കുഞ്ഞി ,മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം, മുഹമ്മദ് അബ്ദുൽ ഖാദർ, മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
കമാൽ, പി ടി എച്ച് ജില്ലാ കോർഡിനേറ്റർ ജലീൽ കോയ, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ്, സിദ്ദിഖ് ചക്കര, ഇക്ബാൽ ചേരൂർ , എ പി ശംസുദ്ധീൻ, ബീഫാത്തിമ ഇബ്രാഹിം, സാജിദ, യൂസുഫ്, ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത്ത്, തുടങ്ങിയവർ സംബന്ധിച്ചു
പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം; അൻവർ സാദത്ത്













Leave a Reply