കാസർകോട് കുമ്പളയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ബാറ്ററി മോഷണം പോയി

കാസർകോട്: കുമ്പളയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ബാറ്ററി മോഷണം പോയി. ഡ്രൈവറുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ടാറ്റാ സിഗ്ന ലോറിയുടെ ബാറ്ററിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ കവർന്നത്.
കുമ്പളയിൽ ഭാസ്കര നഗറിലാണ് സംഭവം. സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് മോഷണം നടന്നത് . തൊട്ടടുത്ത് തന്നെ ധാരാളം ജനവാസമുള്ള മേഖലയിലാണ്. ഇവിടെ ഇത്തരത്തിലൊരു മോഷണം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. രാവിലെ വണ്ടി എടുക്കാൻ എത്തിയപ്പോഴാണ് ബാറ്ററികൾ നഷ്ടപ്പെട്ട വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. വണ്ടിയുടെ വശത്തെ ബാറ്ററി ബോക്സ് തകർത്താണ് മോഷ്ടാക്കൾ ബാറ്ററി കൊണ്ടുപോയത്.
സംഭവത്തിൽ കുമ്പളയിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാധാനപരമായി പോയിരുന്ന നാട്ടിൽ മോഷണം പതിവാകുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *