കാസര്‍കോട് കീഴൂരില്‍ ഗുണ്ടാവിളയാട്ടത്തിനിടെ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂര്‍ സ്വദേശിയും മുഹമ്മദ് കുഞ്ഞിയുടെ മകനുമായ മിഗ്ദാദി (32) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ദുബൈയില്‍ ജോലി ചെയ്യുന്ന മിഗ്ദാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ആക്രമണത്തില്‍ കൈക്കും പുറത്തും കുത്തേറ്റ ഇദ്ദേഹത്തെ കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കീഴൂരില്‍ പ്രവാസി യുവാവിന് കുത്തേറ്റു; ക്ലബിനും കടകള്‍ക്കും നേരെ ആക്രമണം















Leave a Reply