അതിഞ്ഞാലില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: അജാനൂര്‍ അതിഞ്ഞാലില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ യുവാക്കളുടെ കൂട്ടത്തല്ല്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 2026 ഏപ്രില്‍ 21 ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് പ്രദേശത്ത് സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റിനിടെ സംഘര്‍ഷമുണ്ടായത്. ടൂര്‍ണ്ണമെന്റിന്റെ ഭാരവാഹികള്‍, കളിക്കാര്‍, കാണികള്‍ എന്നിവരാണ് മൈതാനത്ത് പരസ്പരം ഏറ്റുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *