കുമ്പള: കൃഷ്ണനഗറിന് സമീപം യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ചെന്നൈയിൽ വെച്ച് പിടികൂടി കുമ്പളയിൽ എത്തിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം മുതലപ്പാറ സ്വദേശി അമീൻ സഫ്വാൻ (21) ആണ് പിടിയിലായത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പോലീസിന്റെ വലയിലായത്. പോലീസ് നേരത്തെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രകാരം വിമാനത്താവള അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് എസ്.ഐ സനിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കുമ്പളയിലെത്തിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം:
കഴിഞ്ഞ മാർച്ച് 30-ന് അർദ്ധരാത്രി കുമ്പള-ബദിയഡുക്ക റോഡിലെ കൃഷ്ണനഗർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപമാണ് ആക്രമണം നടന്നത്. സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കുമ്പളയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ചെന്നൈയിൽ വെച്ച് പിടികൂടി കുമ്പളയിൽ എത്തിച്ചു















Leave a Reply