സി.എച്ച്. സെന്ററിനുള്ള ധന സഹായം 1,69000 കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികാസര്‍കോട് കെഎംസിസി മണ്ഡലം കമ്മിറ്റിക്ക് കൈമാറി

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുര സേവനങ്ങളിലും ജില്ലയിലെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാസര്‍കോട് സി.എച്ച്. സെന്ററിന് സഹായഹസ്തമായി ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി. സി.എച്ച്. സെന്ററിന് വേണ്ടി സ്വരൂപിച്ച ?1,69,000 രൂപയുടെ ധനസഹായം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഹാരിസ് പീബീസ് ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ പട്ടേലിന് കൈമാറി.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെക്കീല്‍ എരിയാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ ജലാല്‍ കുന്നില്‍ നന്ദി രേഖപ്പെടുത്തി. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹസ്‌കര്‍ ചൂരി, ഉപ്പി കല്ലങ്കൈ, സുഹൈല്‍ കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവര്‍ത്തകരായ സാബിത് പി.സി., ഷഫീക്ക് ആസാദ് നഗര്‍, ഷാഹിദ് കുന്നില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *