മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു

അഹമ്മദാബാദ്: തുടര്‍ച്ചയായ നാല് പരാജയങ്ങളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസവാര്‍ത്ത. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന മുന്‍ നായകന്‍ രോഹിത് ശര്‍മ്മ നെറ്റ്സ് പരിശീലനത്തിന് തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നിര്‍ണായക മത്സരത്തിന് മുന്നോടിയായി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പഞ്ചാബ് കിംഗ്സിനെതിരെയുള്ള കഴിഞ്ഞ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *