വയനാട് മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നാണ് യുവാവ് ലഹരി കലര്‍ന്ന അരിഷ്ടം വാങ്ങിയിരുന്നത്. അര്‍ജുനാരിഷ്ടം എന്ന പേരില്‍ വന്നിരുന്ന അരിഷ്ടത്തെ ഇവര്‍ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.
അമിതമായി അരിഷ്ടം കുടിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി














Leave a Reply