‘ലക്ഷ്യം പഞ്ചാബിനെ കിരീടത്തിലേക്ക് നയിക്കുക’; തന്റെ ആഗ്രഹം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

മുംബൈ: ഐപിഎല്‍ 2026ല്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന പഞ്ചാബ് കിംഗ്‌സിന്റെ പ്രധാന ലക്ഷ്യം കിരീടമുയര്‍ത്തുക എന്നതാണെന്ന് നായകന്‍ ശ്രേയസ് അയ്യര്‍. എന്നാല്‍ അമിതമായി ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിക്കി പോണ്ടിംഗ് പരിശീലകനായ പഞ്ചാബ് കിംഗ്‌സ് ആണ് ഈ സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീം. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചപ്പോള്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *