കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളടുക്കത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിരാമന്റെ മകന്‍ ടി. അശോകന്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മുന്നേ കാല്‍ മണിയോടെയാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് കേസെടുത്തു. മുന്‍ പ്രവാസിയായിരുന്ന അശോകന്‍ നിലവില്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: അനില. രണ്ടുമക്കളുണ്ട്.
പെര്‍ളടുക്കത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി














Leave a Reply