കാസര്‍കോട് ജില്ലയിലെ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തു

കാസറഗോഡ്: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എറണാകുളത്തുമായി നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ വില്ലേജില്‍ കടങ്കോട് വലിയ പീടികയില്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ എം.എയുടെ മകന്‍ മുഹമ്മദ് നവാസ് വി.പി (34) നെയാണ് ചന്തേര പോലീസ് പിടികൂടിയത്.
ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. വെള്ളിയാഴ്ച രാവിലെ 09.30-ഓടെ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിയോ സദാനന്ദന്‍ എസ്.വി, അജ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നിലവിലുള്ള പ്രധാന കേസുകള്‍ ഇവയാണ്:

Leave a Reply

Your email address will not be published. Required fields are marked *