ബെംഗളൂരു: ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ച് മത്സരങ്ങളില്‍ 203 റണ്‍സാണ് ശ്രേയിസിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 66 റണ്‍സ് നേടിയതോടെ ശ്രേയസ് ആറാം സ്ഥാനത്തെത്തി. മത്സരത്തില്‍ 80 റണ്‍സ് നേടിയ മറ്റൊരു പഞ്ചാബ് താരം പ്രഭ്സിമ്രാന് സിംഗ് അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 211 റണ്‍സാണ് പ്രഭ്സിമ്രാന് നേടിയത്. ഇരുവരും മുന്നേറിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ സഞ്ജു സാംസണ് എട്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു താഴേക്ക്; ശ്രേയസ് അയ്യര്‍ ആദ്യ പത്തില്‍
















Leave a Reply