കാഞ്ഞങ്ങാട് : ദേശീയപാതയില്‍ പടന്നക്കാട് റെയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ ഉരുക്ക് ഗര്‍ഡറുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ 5 ദിവസമായി രാത്രി നടന്ന നിര്‍മാണ പ്രവൃത്തിയിലാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചത്. പടന്നക്കാട് റെയില്‍വേ മേല്പാലത്തില് സ്ഥാപിച്ച ഗര്‍ഡര്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രി സമീപത്തെ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചാണ് ഗര്‍ഡര്‍ സ്ഥാപിച്ചത്. 59.67 മീറ്റര്‍ നീളമുള്ള ഓരോ ഗര്‍ഡറിനും 140 ടണ്‍ ഭാരമുണ്ട്. 3 മീറ്ററാണ് ഉയരം. 1.1 മീറ്റര്‍ വീതിയുമുണ്ട്. ട്രെയിലറുകള്‍, ക്രെയിന്‍ എന്നിവ ഉപയോഗിച്ചാണ് ഗര്‍ഡറുകള്‍ റെയില്‍ പാളത്തിനു സമീപം എത്തിച്ചത്.
പടന്നക്കാട് റെയില്‍വേ മേല്‍പാലം: കൂറ്റന്‍ ഉരുക്ക് ഗര്‍ഡറുകള്‍ സ്ഥാപിച്ചത് ഒരേ സമയം രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ച്














Leave a Reply