ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിലെ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
ഫയര്‍ഫോഴ്സിന് കാര്‍ വഴി നല്‍കാത്ത സംഭവം; വാഹനയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു













Leave a Reply