കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിറ്റിയില്‍ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം

കാസര്‍കോട്: കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിട്ടിക്ക് പുറത്ത് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ ശാന്തിപ്പള്ളത്തെ ചന്ദ്രുവിനെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ ഗൗതം ചികിത്സയില്‍.
കുമ്പള സഹകരണാശുപത്രിയിലെ കഷ്വാലിട്ടിക്ക് പുറത്ത് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാഡ് ടി ഗൗതമിനെ (28) ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ശാന്തിപ്പള്ളയിലെ ചന്തുവാണ് കുടുംബവഴക്കിനെ തുടര്‍ന്ന് രോഗിയെ പിന്തുടര്‍ന്ന് വന്ന് ആശുപത്രി സെക്യൂരിറ്റി ഗാഡ്‌നെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ അടിവയറ്റിലും കഴുത്തതിനു പിന്‍ഭാഗത്തും പരിക്കേറ്റ ഗൗതം നിലവില്‍ ചികിത്സയിലാണ്.
ഞായറാഴ്ച് രാത്രി 10 മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിയ മാതാവിനെയും ഭാര്യയെയും പിന്തുടര്‍ന്ന് എത്തിയതായിരുന്നു ചന്ദ്രു. മാതാവിനെ കൂടെ അയക്കണമെന്ന് അയാള്‍ പറഞ്ഞു എന്നാല്‍ ചന്ദ്രുവിനെ ഭയന്ന് മാതാവ് കൂടെ പോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതോടെ അയാള്‍ ബഹളം വയ്ക്കുകയായിരുന്നു. ക്യാഷ്വാലിറ്റി വാര്‍ഡില്‍ അവിടെ വാക്കേറ്റം മുറുക്കിയതോടെ ആശുപത്രി അധികൃതരും മറ്റ് രോഗികളും പ്രതിസന്ധിയിലായി. തുടര്‍ന്ന് ബഹളം കേട്ട് അവിടെയെത്തിയ സെക്യൂരിറ്റി ഗാഡ് ആശുപത്രിയിലും ക്യാഷ്വാലിറ്റിയിലും ഒച്ചപ്പാടും ബഹളവും വയ്ക്കരുതെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ചന്തു ക്യാഷ്വാലിറ്റിയില്‍ സെക്യൂരിറ്റിയുമായി മല്‍പ്പിടുത്തം നടത്തുകയായിരുന്നെന്ന് പരിക്കേറ്റ ഗൗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *