ഹൈദരാബാദ്: ഐപിഎല്ലില്‍ തോല്‍വി അറിയാത്ത ടീമെന്ന ഖ്യാതിയുമായി രാജസ്ഥാന് റോയല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോശം തുടക്കത്തിനുശേഷം പഞ്ചാബിനെതിരെ ഫോമിലേക്കുയര്‍ന്ന അഭിഷേക് ശര്‍മയിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍.
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും
















Leave a Reply