കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചീമേനി പൊലീസ് സ്റ്റേഷന് പരിധിയിലെ തുറവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കാര്‍. തീയും പുകയും ഉയരുന്നത് കണ്ട പടന്ന സ്വദേശി നൗഫലും മറ്റു രണ്ടു പേരും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
ചീമേനിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
















Leave a Reply