കാസർകോട്: കുമ്പളയിൽ ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാരും സഹയാത്രികരും കയ്യോടെ പിടികൂടി . പ്രതിക്കെതിരെ സ്വമേധയ കേസെടുത്ത് അറസ്റ്റ് ചെയ്ത് കുമ്പള പോലീസ്. ചെമ്മനാട് സ്വദേശി മുഹമ്മദ് അബ്ദുൽ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.
കാസർകോട്: ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാരും കയ്യോടെ പിടികൂടി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ് ഐ അനന്തകൃഷ്ണൻ ആർ മോനോനും സംഘവും യുവാവിനെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് കുമ്പള ടൗണിലായിരുന്നു സംഭവം. പെൺകുട്ടിയെ ശല്യം ചെയ്ത ചെമ്മനാട്, ആയിൻക്കുട്ടി വളപ്പിലെ മുഹമ്മദ് അബ്ദുൽ നാസറി(45)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൃത്യസമയത്ത് തന്നെ നാട്ടുകാർ ഇടപെട്ടതോടെ പ്രതിയെ രക്ഷപ്പെടാതെ പിടികൂടാൻ കഴിഞ്ഞു. പട്രോളിംഗിനിടയിലും പെട്ടന്നുതന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുണ്ടായി. തുടർന്ന്
പെൺകുട്ടിയെ ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്ത് അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
















Leave a Reply