വോട്ട് രേഖപ്പെടുത്തി എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: തുടര്‍ച്ചയായ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വന്തം വോട്ട് തനിക്കു വേണ്ടി അഭിമാനകരമായി വിനിയോഗിച്ച എന്‍എ നെല്ലിക്കുന്ന് ഇത്തവണ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു സന്തോഷപൂര്‍വ്വം വോട്ട് ചെയ്തു. എന്‍എ നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തിറങ്ങിയ അദ്ദേഹം വോട്ട് ചെയ്തതിന്റെ മഷിയടയാളം പതിച്ച വിരല്‍ ഉയര്‍ത്തിക്കാട്ടി ആഹ്ലാദം പ്രകടിപ്പിച്ചു. വോട്ട് അമൂല്യമാണെന്നും ജനാധിപത്യത്തിന്റെ ശക്തിയും കരുത്തുമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരം മുഴുവന്‍ വോട്ടര്‍മാരും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *