ഇസ്സത്ത് നഗറില്‍ സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 19കാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സിഎച്ച് മന്‍സിലിലെ അബ്ദുല്‍ റസാഖ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (19) ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക, ഇസത്ത് നഗറിലാണ് അപകടം. മുഹമ്മദ് നിഹാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഥാറിടിച്ചാണ് അപകടമുണ്ടായത്. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുകയായിരുന്നു മുഹമ്മദ് നിഹാല്‍. ഇതിനിടയില്‍ വിദ്യാനഗറിലെ ഒരു കടയില്‍ താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് വാഹനാപകടം മുഹമ്മദ് നിഹാലിന്റെ ജീവന്‍

Leave a Reply

Your email address will not be published. Required fields are marked *