അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട് അണങ്കൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കമ്പി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയായ അഷ്റഫാണ് മരിച്ചത്. ലോറിയില്‍ നിന്ന് കമ്പി കെട്ട് ദേഹത്തേക്ക് വീണായിരുന്നു അപകടം.
കാസര്‍കോട്: എയ്സ് വാഹനത്തില്‍ നിന്നു കമ്പി ഇറക്കുന്നതിനിടയില്‍ ദേഹത്തു വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട്, അണങ്കൂര്‍, കൊല്ലമ്പാടിയില്‍ താമസക്കാരനായ അഷ്റഫ് (56) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെയാണ് സംഭവം. ചെങ്കള, സന്തോഷ് നഗറിലെ നിര്‍മ്മാണ സൈറ്റിലേയ്ക്ക് തന്റെ എയ്‌സ് വണ്ടിയില്‍ കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്റഫ്. കമ്പി ഇറക്കുന്നതിനായി വണ്ടിയുടെ സൈഡ് തുറക്കുന്നതിനിടയില്‍ കമ്പിക്കെട്ട് ദേഹത്തേയ്ക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ചെമ്മനാട്ടെ പരേതരായ മുഹമ്മദ് കുഞ്ഞി -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം. മക്കള്‍: മുബീന, ഹാഷിം, ആദില്‍, ഫാത്തിമ സഹോദരങ്ങള്‍: ഹംസ, മൊയ്തീന്‍, അബ്ദുള്ള, സൈനബ, പരേതരായ ഫാത്തിമ, സഫീന.

Leave a Reply

Your email address will not be published. Required fields are marked *