കുമ്പള ബംബ്രാണയില്‍ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. ബംബ്രാണ സ്വദേശികളായ വിനീഷ്, സന്ദീപ്, സുധീഷ് എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ വീട്ടുമുറ്റത്തിട്ട് ആക്രമിക്കുകയായിരുന്നു.
മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ ബീരാന്തിക്കരയിലാണ് ആക്രമണം നടന്നത്. പ്രദേശവാസിയായ സഞ്ജയ് എന്ന യുവാവിനാണ് മർദനമേറ്റത്. സഞ്ജയുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ സഞ്ജയ് കുമ്പളയിലെ ആശുപത്രിയിൽ ചികിത്സ തേടി.
കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതികൾ സഞ്ജയുടെ വീട്ടിലെത്തിയത്. രണ്ടുപേർ ചേർന്ന് സഞ്ജയെ തടഞ്ഞുനിർത്തുകയും മറ്റൊരാൾ മരവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. കൈകൾ കൊണ്ടും ക്രൂരമായി മർദിച്ചതായി യുവാവ് മൊഴി നൽകിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒന്നാം പ്രതിയായ വിനീഷിന്റെ ഭാര്യയെക്കുറിച്ച് മോശമായ രീതിയിൽ പ്രചരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. ഇത് സംബന്ധിച്ച തർക്കം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കുമ്പള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.















Leave a Reply