‘കരിയറിലെ വഴിത്തിരിവായത് ആ IPL ലേലം’; തുറന്നു പറഞ്ഞ് ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് മനസ്സ് തുറന്ന് പാതി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. 2025 സീസണിന് മുന്നോടിയായി ടീമില്‍ തിരിച്ചെത്തിയ പടിക്കല്‍ ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്.
2020-ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ 473 റണ്‍സ് നേടി എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ പടിക്കലിന്റെ കരിയര്‍ ഗ്രാഫ് ആര്‍സിബി വിട്ടതിനുശേഷം താഴേക്കായിരുന്നു. 2022ല്‍ ആര്‍സിബിയില്‍ നിന്ന് റിലീസ് ചെയ്യപ്പെട്ട പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ക്കായി കളിച്ചെങ്കിലും പഴയ ഫോം കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *