വിശ്വാസിയായ ഒരു സ്ഥാനാര്‍ത്ഥിയെ ‘മുനാഫിഖ്’ എന്ന് വിളിച്ചത് ഗൗരവതരം;കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍

കല്‍പറ്റ: കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരായ വനിതാ ലീഗ് നേതാവ് ആയിഷാ ഫര്‍സാനയുടെ ‘മുനാഫിഖ്’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ . വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു.

‘കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍’ എന്നാണ് ഷാനവാസ് പാദൂരിനെ
വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന വിളിച്ചത്. മുളേളരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *