ചെറുവത്തൂര്‍: മുന്‍ പ്രവാസിയായ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കുട്ടമ്മത്തെ കുതിരുമ്മല്‍ രാഘവന് (62) ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദിവസങ്ങളായി രാഘവനെ പുറത്തൊന്നും കാണാത്തതിനെ തുടർന്ന് സ്വത്തു വില്പനയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിന് ബ്രോക്കർ കൃഷ്ണൻ 2026 ഏപ്രിൽ അഞ്ച് ഞായറാഴ്ച വീട്ടിൽ എത്തിയിരുന്നു. അകത്തുനിന്ന് പൂട്ടിയ വീട്ടിൽ ഫാൻ കറങ്ങുന്നതിൽ സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ചെറുവത്തൂരില്‍ മുന്‍ പ്രവാസിയായ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി















Leave a Reply