കൊച്ചിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവന്‍ തമ്മനം ഷാജിയുടെ കൂട്ടാളി കുമ്പള പൊലീസ് പിടിയില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് തോക്കും തിരകളുമായി യുവാവിനെ പിടികൂടിയ കേസിലെ കൂട്ടാളിയും പൊലീസ് പിടിയില്‍. ആലുവയിലെ ആര്‍ എസ് ബിലാലി (30) നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സനിത്തും സംഘവും അറസ്റ്റ് ചെയ്തത്. കൊച്ചിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവന്‍ തമ്മനം ഷാജിയുടെ കൂട്ടാളിയാണ് ബിലാല്‍ എന്ന് കുമ്പള പൊലീസ് പറഞ്ഞു. 2025 ജൂണ്‍ 21ന് രാത്രിയിലാണ് കുമ്പള ടൗണില്‍ വച്ച് എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ 9 എം എം പിസ്റ്റളും 7 തിരകളും പിടികൂടിയത്. ഇവ കൈവശം
വച്ചതിന് മംഗല്‍പാടി ചെറുഗോളി സ്വദേശി നൗമാന്‍ എന്ന പാമ്പ് നൗമാന്‍ (26) എന്നയാളെ അറസ്റ്റ് ചെയ്യുകയും ഉപ്പള പട്ടോടിയിലെ ടഫ് റൗഫിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രസ്തുത കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് ആര്‍എസ് ബിലാല്‍ കൂട്ടു പ്രതിയാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *