കാസര്‍കോട്: പള്ളിക്കര, പാക്കം ചെര്‍ക്കാപ്പാറയില്‍ വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം. തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു. സംഭവത്തിനുശേഷം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മണിയോടെയാണ് സംഭവം. ചെര്‍ക്കാപ്പാറ, മഞ്ഞങ്ങാട് അര്‍ച്ചന നിവാസില്‍ കെ എ യശോദ (67), മകള്‍ ഷൈജി മോള്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമത്തിനുശേഷം യശോദയുടെ ഭര്‍ത്താവും പള്ളിക്കരയിലെ ഓട്ടോ ഡ്രൈവറുമായ മഞ്ഞങ്ങാട്ടെ ടി.വി നാഗരാജന്‍ (73) ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ നാഗരാജന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. നാഗരാജനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പാക്കം, ചെര്‍ക്കാപ്പാറയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു















Leave a Reply