അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരം റസി വാന്‍ഡെര്‍ ഡസന്‍. 37-ാം വയസിലാണ് പ്രോട്ടിയാസ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ദക്ഷിണാഫ്രിക്ക ടീമിന്റെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ തീരുമാനം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുമെന്നും ഡസന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡസന്‍ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.
കരാറില്‍ നിന്ന് പുറത്ത്; പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം
















Leave a Reply