കാസര്‍കോട്: അനന്തപുരത്തു രാജാറം എന്നയാളുടെ വീട്ടിലാണ് ടിവി യും സ്റ്റാന്‍ഡും ഷോര്‍ട്ട് circuit മൂലം പൂര്‍ണമായും കത്തി നശിച്ചത്. ഹാളില്‍ നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട ശാരീരിക അവശതകള്‍ ഉള്ള രാജാറം അയല്‍വാസിയെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ കാസര്‍ഗോഡ് അഗ്നിരക്ഷ നിലയത്തില്‍ അറിയിക്കുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തുകയുമായിരുന്നു.
2 യൂണിറ്റ് വാഹനം എത്തിയാണ് തീ അണച്ചത്. ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ എം കെ സുരാജ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഉമേശന്, അജേഷ്,അഭിലാഷ്, അരുണ്‍കുമാര്‍, സിറാജ്ജുദ്ദീന്‍, അതുല്‍ രവി, ശ്രീജിഷ, അരുണ, ഹോം ഗാര്‍ഡ് മാരായ രാജു ഉണ്ണികൃഷ്ണന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
കാസര്‍കോട് അനന്തപുരത്ത് ഷോര്‍ട്ട് സര്‍ക്കുട് മൂലം ടിവിയും സ്റ്റാന്‍ഡും കത്തിനശിച്ചു














Leave a Reply