കാസര്‍കോട്: തകരാറിലായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലപ്പാടി, കെ സി റോഡ് സ്വദേശി മുഹയുദ്ദീന്‍ സിനാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാല്‍ മണിയോടെ ദേശീയപാതയിലെ ബന്തിയോട്ട് ആണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുഹ്%E2%80%8Cയുദ്ദീന്‍ സിനാനെ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉപ്പള ഭാഗത്തു നിന്നു കുമ്പള ഭാഗത്തേയ്ക്ക് വരുന്നതിനിടയിലാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയില്‍ വീണ്ടും അപകടം; നിര്‍ത്തിയിട്ട പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു, അപകടം ബന്തിയോട്ട്














Leave a Reply