പുഴമണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചു; മൊഗ്രാലില്‍ യുവാവിനെ വീടുകയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: അനധികൃതമായി പുഴമണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ മൊഗ്രാലില്‍ യുവാവിനെ വീടു കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍. കെ കെ പുറം സ്വദേശികളായ സനദ്(31), ഗഫൂര്‍ (34), തന്‍സീഫ് (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ തോമസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *